Activate your premium subscription today

  • Kerala Byelection 2024
  • Latest News
  • Weather Updates
  • Change Password

കായൽ മലിനീകരണം കണ്ടിരിക്കാനുള്ളതല്ല

Published: November 02 , 2024 10:45 AM IST

2 minute Read

Link Copied

അഷ്ടമുടി– വേമ്പനാട്ടു കായലുകളിൽ നിറയുകയാണ് മാലിന്യം

തേവള്ളി പാലത്തിൽ നിന്നുള്ള അഷ്ടമുടിക്കായലിന്റെ ദൃശ്യം.  ചിത്രം: മനോരമ

Mail This Article

 alt=

അഴകിന്റെ ജലച്ചായംകൊണ്ടു കൺനിറയെ കാഴ്‌ചകൾ ചാലിച്ചു സന്ദർശകരുടെ മനംനിറയ്‌ക്കുന്ന അഷ്ടമുടിക്കായൽ കൊല്ലത്തിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ മുഖമുദ്രകളിൽ പ്രധാനമാണ്. പക്ഷേ, നഷ്‌ടമാവുകയാണ് ആ സൗന്ദര്യവും സൗഭാഗ്യവും. മാലിന്യവും കയ്യേറ്റവും കായലിന്റെ ജീവനെടുത്തുതീർക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ചിത്രം കേരളത്തെ നടുക്കുന്നതായി. അഷ്ടമുടിക്കായലിൽ കൂട്ടത്തോടെ ചത്തുപെ‍ാങ്ങിയ മീനുകൾ കുഴിച്ചിടാനായി ശേഖരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. അഷ്ടമുടിക്കായൽ അഭിമുഖീകരിക്കുന്ന കടുത്ത മാലിന്യഭീഷണിയെക്കുറിച്ചുള്ള മറ്റെ‍ാരു മുന്നറിയിപ്പാണ് ഈ ചിത്രം.  

‘ആൽഗേ ബ്ലൂം’ (കറവെള്ളം) എന്ന പ്രതിഭാസത്തെ തുടർന്നു മത്സ്യങ്ങൾ ചത്തുപൊങ്ങിയെന്നാണു പ്രാഥമിക നിഗമനം. വെള്ളത്തിലെ പോഷകാംശങ്ങൾ അധികമാകുമ്പോൾ സൂക്ഷ്മസസ്യങ്ങളായ ആൽഗകൾ കൂടുതലായി വളരുന്നു. തുടർന്ന്, വെള്ളത്തിലെ ഓക്സിജന്റെ അളവു കുറയുന്നതോടെയാണ് ചിലയിനം മത്സ്യങ്ങൾ ചാകുന്നത്. കായൽജലം ഈ അവസ്ഥയിലെത്താൻ കാരണം ശുചിമുറി മാലിന്യം, അഴുക്കുജലം ഉൾപ്പെടെയുള്ളവ കലരുന്നതുകൊണ്ടാണെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൊല്ലം നഗരത്തിലെ ആശുപത്രിമാലിന്യം ഉൾപ്പെടെയുള്ളവ കായലിലേക്ക് ഒഴുകിയെത്തുന്നതു സംസ്കരിക്കാതെയാണ്. കായലിലെ വിവിധ സ്ഥലങ്ങളിൽനിന്നു ശേഖരിച്ച ജല സാംപിളുകളുടെ കൃത്യമായ പരിശോധനാഫലം വൈകാതെ ലഭിക്കും.

‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ – അഷ്ടമുടി കായൽ സംരക്ഷണത്തിനായി 46 ലക്ഷം രൂപ ചെലവിട്ട് കൊല്ലം കോർപറേഷൻ നടപ്പാക്കിയ പദ്ധതിയുടെ പേരാണിത്. പദ്ധതി നടപ്പാക്കി അധികമാകുന്നതിനുമുൻപ്, കായലിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കായൽസംരക്ഷണത്തെ ഏറ്റവും ലാഘവത്തോടെ കണ്ടതിന് ഒരു ഉദാഹരണം മാത്രം. 

കായൽകയ്യേറ്റങ്ങൾ വഴിയെത്തുന്ന മാലിന്യങ്ങളേറെയാണ്. കായലിലെയും കായൽനടുവിലെ ദ്വീപുകളിലെയും വ്യാപക കയ്യേറ്റം പുറത്തുകൊണ്ടുവന്നതു ‘മലയാള മനോരമ’യാണ്. ഇതുവഴി വിഷയം ഹൈക്കോടതിയുടെ പരിഗണനയിലെത്തിയതോടെ കായലിലെ കയ്യേറ്റങ്ങൾ 6 മാസത്തിനകം ഒഴിപ്പിക്കണമെന്ന് ഈയിടെയാണ് കോടതി ഉത്തരവിട്ടത്. കായൽമലിനീകരണം തടയാൻ കർശന നടപടി വേണമെന്നും മാലിന്യം കായലിലേക്കെത്തുന്നതു തടയാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കുന്ന റിപ്പോർട്ട് ഓരോ മാസവും സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. കായലിലേക്കു മാലിന്യമെത്തുന്നതു കർശനമായി തടയേണ്ടതു കായലിന് അതിരിടുന്ന കൊല്ലം കോർപറേഷനും 12 ഗ്രാമപ്പഞ്ചായത്തുകളുമാണ്. കയ്യേറ്റം മൂലം അഷ്ടമുടിക്കായലിന്റെ വിസ്തൃതി പകുതിയായി ചുരുങ്ങിയെന്ന കണക്ക് ഇതോടു ചേർത്തുവയ്ക്കുകയും ചെയ്യാം.

കേഴുകയാണ് വേമ്പനാട്ടുകായലും. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ ലക്ഷക്കണക്കിനു പേർ ജീവിതത്തിനും ഉപജീവനത്തിനുമായി പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്ന പ്രധാന ആവാസവ്യവസ്ഥയാണ് വേമ്പനാട്ടുകായൽ. ആ ജലാശയമാണ് മനുഷ്യ ഇടപെടലുകളും കാലാവസ്ഥാ മാറ്റങ്ങളും മൂലം നശിക്കുന്നത്. 

വേമ്പനാട്ടുകായൽ നേരിടുന്ന പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചും ആവാസവ്യവസ്ഥയുടെ നാശത്തെക്കുറിച്ചുമുള്ള പഠനറിപ്പോർട്ടുകൾ അതീവഗൗരവമുള്ളതാണ്. കായലിന്റെ അടിത്തട്ടിലുള്ളതു മൂവായിരത്തിലേറെ ടൺ പ്ലാസ്റ്റിക് മാലിന്യമാണെന്നു നാം കേട്ടുകഴിഞ്ഞു. മാലിന്യവും രൂക്ഷമായ കയ്യേറ്റവും നശീകരണവുമെ‍ാക്കെച്ചേർന്ന് ജലസംഭരണശേഷിയിൽ വലിയ കുറവുവരുത്തിയിട്ടുണ്ട്.

രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടാകങ്ങളുടെ പട്ടികയിൽപെടുന്ന (റാംസർ സൈറ്റ്) അഷ്ടമുടി, വേമ്പനാട് കായലുകളിൽനിന്നു മൂന്നു വർഷത്തിനിടെ 38.62 ലക്ഷം കിലോഗ്രാം മാലിന്യം ശേഖരിച്ചെന്നു സംസ്ഥാന സർക്കാർ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത് കഴിഞ്ഞവർഷം മാർച്ചിലാണ്. ഈ കായലുകളുടെ മലിനീകരണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനു ഹരിത ട്രൈബ്യൂണൽ 10 കോടി രൂപ പിഴ വിധിക്കുകയും ചെയ്തു. മലിനീകരണ പരിഹാരനടപടികൾ സർക്കാർ അവഗണിച്ചതിനുള്ള നഷ്ടപരിഹാരമായാണു പിഴ.

കായൽ ആവാസവ്യവസ്ഥ വീണ്ടെടുക്കാ‍നുള്ള വിപുലമായ കർമപദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും പൂർണ ആരോഗ്യത്തോടെ കായലുകളെ വീണ്ടെടുക്കാനും വേണ്ടത് ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനമാണ്. കായൽമലിനീകരണവും കയ്യേറ്റവും ചെറുക്കാൻ ശക്‌തമായ ഇടപെടൽ എത്രയുംവേഗം ഉണ്ടായേതീരൂ. അല്ലെങ്കിൽ, വരുംതലമുറകൾ ചിലപ്പോൾ ഇങ്ങനെ പറഞ്ഞെന്നുവരും: ഇവിടെ പണ്ടൊരു കായലുണ്ടായിരുന്നു...

Editorial About Lake Pollutions

  • Editorial Editorialtest -->
  • Lake Laketest -->
  • River Pollution River Pollutiontest -->
  • Ashtamudi Lake Ashtamudi Laketest -->
  • Water Pollution Water Pollutiontest -->

IMAGES

  1. Environmental pollution essay in malayalam language

    malayalam essay on soil pollution

  2. Soil conservation essay in malayalam in 2021

    malayalam essay on soil pollution

  3. Environmental pollution essay for students

    malayalam essay on soil pollution

  4. essay on soil pollution in english/mirda pardushan par nibandh/mirda

    malayalam essay on soil pollution

  5. Paragraph on soil pollution. Soil Pollution Essay. 2022-10-30

    malayalam essay on soil pollution

  6. Essay on Soil Pollution/Land Pollution In English

    malayalam essay on soil pollution

VIDEO

  1. Soil Pollution

  2. Soil Types in India Malayalam || Indian Geography in Malayalam

  3. Soil Pollution

  4. Soil Pollution

  5. Soil pollution essay in english || Essay on soil pollution for students

  6. Soil Pollution

COMMENTS

  1. മണ്ണ് മലിനീകരണം

    European Soil Portal: Soil Contamination At EU-level, the issue of contaminated sites (local contamination) and contaminated land (diffuse contamination) has been considered by: European Soil Data Centre (ESDAC). Article on soil contamination in China.

  2. മനുഷ്യന്റെ നിലനിൽപ്പിന് …

    അമിതമായ രാസവള പ്രയോഗങ്ങളും അശാസ്ത്രീയ കൃഷി രീതികളും മൂലം ഭൂമി …

  3. അന്തരീക്ഷമലിനീകരണം

    അന്തരീക്ഷത്തിൽ‍ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർഥങ്ങളും കലരുന്നതുമൂലം ഉണ്ടാകുന്ന മലിനീകരണമാണ്‌ അന്തരീക്ഷമലിനീകരണം. മനുഷ്യന്റേയും ഭൂമിയിലെ മറ്റു ജീവജാലങ്ങളുടേയും നിലനിൽപ്പിന്‌ തന്നെ ഇത് ഭീഷണിയാകാനിടയുണ്ട്…

  4. മണ്ണ് സംരക്ഷണം

    മണ്ണ് സംരക്ഷണം. Erosion barriers on disturbed slope, Marin County, California. Contour plowing, Pennsylvania 1938. The rows formed slow water run-off during rainstorms to …

  5. ഭൂമിയിൽ ജീവന്റെ തുടക്കവും …

    ‘മണ്ണിൽ ലവണങ്ങൾ അടിഞ്ഞുകൂടുന്നത് തടയുക, മണ്ണിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കുക’ (Halt soil Salinization, boost soil productivity) …

  6. പരിസ്ഥിതി മലിനീകരണം

    ഇ-വേസ്റ്റ്. പരിസ്ഥിതി മലിനീകരണം. ശാസ്ത്രത്തിന്‍റെ മുന്നോട്ടുള്ള കുതിപ്പ് നമ്മുടെ ജീവിത സൗകര്യങ്ങള്‍ ഏറെ മെച്ചപ്പെടുത്തി. …

  7. കായൽ മലിനീകരണം …

    അഴകിന്റെ ജലച്ചായംകൊണ്ടു കൺനിറയെ കാഴ്‌ചകൾ ചാലിച്ചു സന്ദ ...

  8. നല്ലൊരു നാളേയ്ക്കായി …

    This article is about the importance and Significance of World Environment Day 2021. It includes the History, Theme, and Specialties And Significance of Malayalam പ്രകൃതിയോടുള്ള …

  9. ലോക പരിസ്ഥിതി ദിനം

    'Beat Plastic Pollution' എന്നതാണ് 2018-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം. ഇന്ത്യയാണ് ആതിഥേയ രാജ്യം.

  10. Essay on Soil Pollution

    Malayalam . हिन्दी বাংলা ગુજરાતી ಕನ್ನಡ മലയാളം मराठी தமிழ் తెలుగు اردو ਪੰਜਾਬੀ . Essay on Soil Pollution